September 22, 2020
As we heading towards a great mission to ban plastics carry bags in India , it’s the right time to think about a profitable paper bag making business using an affordable and best in class paper bag machine.
രണ്ടായിരത്തി ഇരുപതിൽ പ്ലാസ്റ്റിക് രഹിത കേരളമെന്ന നേട്ടത്തിലേക്കുള്ള തയ്യാറെടുപ്പിലാണ് സര്ക്കാര്. ഒരിക്കല് ഉപയോഗിച്ചതിന് ശേഷം മാലിന്യ.മായി തള്ളുന്ന 14ഇനം പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളാണ് സംസ്ഥാനത്ത് നിരോധിച്ചിട്ടുള്ളത് .നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിർമാണം നിർത്തി വെക്കണം എന്നാവശ്യപ്പെട്ട് ആയിരത്തി ഇരുനൂറ് കമ്പനികൾക്കു നോട്ടീസ് നൽകിയിട്ടുണ്ട് .നിയമം പാലിക്കാത്തവർക് പതിനായിരം രൂപ മുതൽ അൻപതിനായിരം വരെ പിഴ ചുമത്താൻ തീരുമാനം എടുത്തിട്ടുണ്ട് .
ഈ പ്ലാസ്റ്റിക് ,നോൺ വൂവൻ ബാഗ് റീപ്ലേസ് ചെയ്തു കൊണ്ട് ഒരു വളരെ വലിയ ഒരു ബിസിനസ് സാധ്യത ആക്കി മാറ്റാവുന്നതാണ് .ഇത് തികച്ചും പ്രൊഡക്ഷൻ അനുബന്ധമായ ഒരു സംരംഭമാണ് .മാനുവൽ മുതൽ ഫുൾ ഓട്ടോമാറ്റിക് വരെ മിഷ്യനുകൾ അവൈലബിൾ ആണ് .അൻപതിനായിരം മുതൽ രണ്ടു കോടി വരെ ആണ് മിഷ്യൻ വില .പ്രിൻറ് ഉള്ളതും ഇല്ലാത്തതുമായ മിഷനുകൾ വിപണിയിൽ ലഭ്യമാണ് .മെഡിക്കൽ കവർ ചെയ്യുന്ന മെഷീൻ ,ബേക്കറി കവർ ചെയ്യുന്ന മെഷീൻ ,ഷോപ്പിംഗ് ബാഗ് ചെയ്യുന്ന മെഷീൻ മൂന്നു ലക്ഷം മുതൽ ആര് ലക്ഷത്തി തൊണ്ണൂറായിരം വരെ ലഭ്യമാണ് .പ്രിൻറ് ആഡ് ചെയുമ്പോൾ അത് ഒൻപതു ലക്ഷത്തിനു മുകളിലേക്ക് മാറുന്നു .ഒരു മണിക്കൂറിൽ ആറായിരം മുതൽ ഇരുപതിനായിരം വരെ കവറുകൾ ആണ് ഈ മിഷ്യനിൽ നിര്മിക്കാവുന്നത് .
മൂന്ന് ഹോഴ്സ് പവർ ത്രീ ഫേസിലും സിംഗിൾ ഫേസിലും മെഷീൻ പ്രവർത്തിക്കും .അഞ്ഞൂറ് മുതൽ ആയിരം വരെ ചതുരശ്ര അടി ഷെഡ് ബാഗ് നിർമാണത്തിന് ആവശ്യമാണ് ,ഗതാഗത സൗകര്യവും ഉള്ള സ്ഥലം ഇതിനു അനുയോജ്യമായിരിക്കും .
മെഷീൻ ഏകദേശം പതിനെട്ടു അടി നീളവും ഏഴടി വീതിയും ഉള്ളതാണ് അതിനാൽ സ്ഥലം കണ്ടെത്തുമ്പോൾ അതിനു അനുയോജ്യമായത് കണ്ടെത്തുക
നമുക്ക് ഇതിനായി പഞ്ചായത്ത് അല്ലെങ്കിൽ കോർപറേഷൻ ലൈസൻസ് ആവശ്യമാണ് .റോ മെറ്റീരിയൽ ഇതിനു പ്രധാനമായും വേണ്ടത് പേപ്പർ ആണ് ,റീസൈക്കിൾഡ് പേപ്പർ ,ക്രാഫ്റ്റ് പേപ്പർ ,ബട്ടർ പേപ്പർ ,വിർജിൻ പേപ്പർ എന്നിവ കിലോഗ്രാമിന് ഇരുപതു രൂപ മുതൽ മാർക്കറ്റിൽ ലഭ്യമാണ് .പേപ്പർ കൂടാതെ ടാഗ് ,പ്രിറ്റിംഗ് ഇങ്ക് ,പശ എന്നിവ ആണ് മറ്റു റോ മെറ്റീരിയൽസ് ,ഇണക്കിന് ഏകദേശം അയ്യായിരം രൂപയാണ് മുപ്പതിനായിരം ബാഗിന് ചിലവാകുക .പേപ്പർ റോൾ മുതൽ ബാഗ് വരെ പൂർണമായും ഓട്ടോമാറ്റിക് ആയി പ്രവർത്തിക്കുന്ന മെഷീൻ ഇന്ന് ലഭ്യമാണ് .വി ഷേപ്പിൽ ആണ് ഇതിൽ നിന്നും ബാഗ് ലഭിക്കുക .അതിനെ ക്രീസിങ് മെഷീൻ ഉപയോഗിച്ച് അടിഭാഗത്തെ ചതുരം ആക്കാവുന്നതാണ് .പ്ലാസ്റ്റിക് നിരോധന സമയത്തു ഇത് മാർക്കറ്റ് ചെയ്താൽ പെട്ടന്ന് തന്നെ വിപണി കീഴടക്കാവുന്നതാണ് .ചെറിയ കടകൾ മുതൽ സൂപ്പർ മാർക്കറ്റുകൾ വരെ ഗ്രോസറി ഷോപ് മുതൽ ടെക്സിൽ വരെ ഒരു വലിയ വിപണന സാധ്യതകൾ ആണ് ഈ ബിസിനസിന് ഉള്ളത് .പല സൈസിൽ ഉള്ളതും പല ക്വാളിറ്റിയിൽ ഉള്ളതും ആയ കവർ നിർമിക്കാം എന്നത് വിപണന സാധ്യത വർധിപ്പിക്കുന്നു .കവർ പ്ലാസ്റ്റിക്കിൽ നിന്നും പേപ്പറിലേക്കു മാറുന്ന സമയം ആയതിനാൽ ആദ്യം എത്തുന്നവർക്ക് നല്ല വിപണന സാധ്യത ആണ് .വിവിധ കേന്ദ്ര സംസ്ഥാന പദ്ധതികളിൽ ഈ സംരഭത്തിനു സബ്സിഡി ലഭിക്കുന്നതാണ് .
കൂടുതൽ വിവരണത്തിനും സംരഭ ആശയങ്ങൾക്കും ഈ പേജ് ലൈക് ചെയ്യുക ഷെയർ ചെയ്യുക
മെഷിനറി വിഡിയോകൾക്ക് യു ട്യൂബ് ചാനൽ സുബ്സ്ക്രിബ് ചെയൂ
Powertek Enterprise, No1 industrial machinery manufacturers in Kerala has a long history in the field of industrial machinery manufacturing. We have been leaders in the industrial machine