Blog

manufacturer of interlocking tiles making machine
hollow bricks machine products from powertek

September 23, 2020

രണ്ടായിരത്തി ഇരുപതിൽ മികച്ച വരുമാനം കണ്ടെത്താൻ കഴിയുന്ന ഒരു ബിസിനസ് സംരഭം ആണ് ഇന്റർലോക്ക് ബിസിനസ്



Best Industrial Business Ideas-How to Start an Interlocking Tiles Making Business

രണ്ടായിരത്തി ഇരുപതിൽ മികച്ച വരുമാനം കണ്ടെത്താൻ കഴിയുന്ന ഒരു ബിസിനസ് സംരഭം ആണ് ഇന്റർലോക്ക് ബിസിനസ് ,ഇന്ന് ഏറ്റവും ബിസിനസ് സാധ്യത ഉള്ളതും വരുമാനം നേടാൻ കഴിയുന്നതും ആയ മേഘല കെട്ടിടനിർമ്മാണവുമായി ബന്ധപ്പെട്ട മേഖല ആണ് .
അത്തരത്തിൽ പെട്ട ഒന്നാണ് ഇന്റർലോക്ക് നിർമാണം ,ഹോളോ ബ്ലോക്കും ഇന്റർലോക് ഇവ ഒരുമിച്ചു ചെയ്യാവുന്നതാണ് .രണ്ടു മാർഗങ്ങളിൽ ഇന്റർലോക്ക് ഉണ്ടാക്കാവുന്നതാണ് .ഹൈഡ്രോളിക് ഉപയോഗിച്ചും ,വൈബ്രേറ്റിംഗ് ഉപയോഗിച്ചും എന്നാൽ കേരളത്തിൽ കൂടുതലും കണ്ടു വരുന്നത് വൈബ്രേറ്റിംഗ് ഉപയോഗിക്കുന്നതായാണ് .റോഡ് വർക്കിലേക്കായി ആണ് കൂടുതലും ഹൈഡ്രോളിക് ഇന്റർലോക്ക് ഉപയോഗിക്കുന്നത് .
ഇതിനായി വാഹന സൗകര്യം ഉള്ള ആയിരം മുതൽ രണ്ടായിരം ചതുരശ്ര അടി ഷെഡ് ആവശ്യമാണ് .പഞ്ചായത്ത് അല്ലെങ്കിൽ മുനിസിപ്പാലിറ്റി ലൈസൻസ് പൊല്യൂഷൻ കണ്ട്രോൾ ബോർഡ് ലൈസൻസ് എന്നിവ ഇന്റർലോക്ക് നിർമാണത്തിന് ആവശ്യമാണ്. അതിനൊപ്പം ത്രീ ഫേസ് കറന്റ് സൗകര്യം ഉള്ള സ്ഥലം ആണ് ഇതിനു കണ്ടെത്തേണ്ടത് .
വൈബ്രേറ്റിംഗ് ടേബിൾ ,കളർ മിക്സർ അഥവാ പാൻ മിക്സർ ,കോൺക്രീറ്റ് മിക്സർ, റബ്ബർ മോൾഡ് ,എർത്തു കോംപാക്റ്റർ എന്നിവ ആണ് നിര്മാണത്തിനാവശ്യമായ മിഷിനറികൾ .ഏറ്റവും കുറഞ്ഞത് ഒരു ആയിരം സ്ക്വർ ഫീറ്റ് നിർമാണം എങ്കിലും ഒരു ദിവസം നടത്തുന്നതു സംരഭം ലാഭകരമായി നടത്തുവാൻ സഹായിക്കും .
ഒരു മോൾഡിൽ നിന്നും ഒരു ദിവസം ഒരു പ്രൊഡക്ഷൻ ആണ് സാധ്യമാകുക ആയതിനാൽ ആയിരം സ്ക്യുർ ഫീറ്റ് പ്രൊഡക്ഷൻ നടത്താൻ ആയിരം സ്ക്യുറെ ഫീറ്റ് മോൾഡ് ആവശ്യമാണ് .മെഷീനറി ഏകദേശം മൂന്നര ലക്ഷം രൂപയും മോൾഡ് നാലായിരം കിലോഗ്രാമിന് ഏകദേശം ആറു ലക്ഷം രൂപയും ഷെഡ് നിർമാണത്തിനും ഇലെക്ട്രിക്കൽ വർക്കിനും ആയി ഒരു മൂന്ന് ലക്ഷം രൂപയും ആണ് വേണ്ടത് .മെറ്റൽ ,വൈറ്റ് സിമന്റ് ,ഗ്രേ സിമെൻറ് ,ഒക്സിടെ ,വാട്ടർ പ്രൂഫ് ,ക്യൂറിങ് കെമിക്കൽ എന്നിവ ആണ് ഇതിനു വേദ അസംസൃത വസ്തുക്കൾ പതിനച്ചു മുതൽ മുപ്പതു ശതമാനം ലാഭം പ്രതീക്ഷിക്കാവുന്ന ഒരു ബിസിനസ് ആണ്
കൂടുതൽ വിവരണത്തിനും സംരഭ ആശയങ്ങൾക്കും ഈ  പേജ് ലൈക് ചെയ്യുക ഷെയർ ചെയ്യുക
മെഷിനറി വിഡിയോകൾക്ക് യു ട്യൂബ് ചാനൽ സുബ്സ്ക്രിബ് ചെയൂ

 

All Rights Reserved.© Powertek Enterprises 2023