September 23, 2020
സിമൻറ് ഇഷ്ടിക നിർമാണം കുറഞ്ഞ ചിലവിൽ കെട്ടിടങ്ങളുടെ നിർമാണത്തിന് ഒഴിച്ചുകൂടാത്ത ഒന്നാണ് സിമൻറ് ഹോളോ ബ്രിക്സ് ,ഏകദേശം അഞ്ചു മുതൽ പത്തു ലക്ഷം രൂപ ആണ് മുതൽ മുടക്ക് . സിമൻറ് ,എം സാൻഡ് ,ചിപ്സ് എന്നിവയാണ് അസംസ്കൃത വസ്തുക്കൾ പരമ്പരാഗത രീതിയിലുള്ള ഇഷ്ടികയുടെ ലഭ്യത കുറഞ്ഞതിനെ തുടർന്നാണ് ആളുകൾ കൂടുതലായി സിമൻറ് ഹോളോ ബ്രിക്സ് ഉപയോഗിക്കാൻ തുടങ്ങിയത് ,ശാരീരിക അദ്വാനം ആവശ്യമുള്ളതാണ് ഈ തൊഴിൽ ,കൂടുതലും അന്യ സംസ്ഥാന തൊഴിലാളികൾ ആണ് ഈ മേഘലയിൽ കൂടുതലും .
നിർമാണത്തിനാവശ്യമായ സ്ഥലം ഉണ്ട് എങ്കിൽ കുറഞ്ഞ മുതൽ മുടക്കിൽ തുടങ്ങാവുന്ന ഒരു ബിസിനസ് ആണ് ഇത് .അനുയോജ്യമായ ഭൂമി സ്വന്തമായി ഇല്ല എങ്കിൽ ലീസ് എടുക്കാവുന്നതാണ് .ഭൂമി നിശ്ചയിക്കുമ്പോൾ ഗതാഗത സൗകര്യവും ജല ലഭ്യതയും ഉറപ്പാക്കുക .തദ്ദേശ സ്ഥാപന ലൈസൻസ് ,പൊല്യൂഷൻ കൺട്രോൾ ബോർഡ് എന്നീ ലൈസൻസ് ആവശ്യമാണ് .പത്തു മീറ്റർ സെഡ് ബാക്ക് ഉള്ളതും ഇരുപത്തിയഞ്ച് മീറ്റർ ചുറ്റളവിൽ വീടുകൾ ഇല്ലാത്തതുമായ സ്ഥലം ആണ് ഇതിനു വേണ്ടത് .അഞ്ഞൂറ് മുതൽ രണ്ടായിരം ചതുരശ്ര അടിയിൽ കെട്ടിടം നിർമിക്കാവുന്നതാണ് ,പൂർണമായും നിബന്ധനകൾ പാലിച്ചുകൊണ്ട് നിർമിക്കുക .നിർമാണത്തിൽ ഏറ്റവും ശ്രദ്ധ നൽകേണ്ടത് കോൺക്രീറ്റ് ചെയ്യുന്നതിൽ ആണ് .
സിമൻറ് ബ്രിക്സ്മെഷീൻ , കോൺക്രീറ്റ് മിക്സിങ്ങ് മെഷീൻ , മോൾഡ് ,ട്രോളി എന്നിവ ആണ് ഇതിനു ആവശ്യമായ മിഷ്യനുകൾ .പലതരം മിഷ്യനുകൾ ഇതിന് ലഭ്യമാണ് മാനുവൽ മുതൽ ഫുൾ ഓട്ടോമാറ്റിക് വരെ ,ഇരുനൂറ് മുതൽ അൻപതിനായിരം വരെ ഇഷ്ടിക നിർമിക്കാവുന്ന മിഷ്യനുകൾ ലഭ്യമാണ് .
ശരാശരി പത്തു ശതമാനം മുതൽ മുപ്പതു ശതമാനം വരെ ലാഭം പ്രതീക്ഷിക്കാവുന്ന ഒരു സംരംഭം ആണ് ഇഷ്ടിക നിർമാണം .കരാറുകാരുമായി നല്ല ബന്ധം നിലനിർത്തുന്നതിന് സ്ഥിരമായി ബിസിനസ് ലഭിക്കുന്നതിന് സഹായിക്കും
കൂടുതൽ വിവരണത്തിനും സംരഭ ആശയങ്ങൾക്കും ഈ പേജ് ലൈക് ചെയ്യുക ഷെയർ ചെയ്യുക
മെഷിനറി വിഡിയോകൾക്ക് യു ട്യൂബ് ചാനൽ സുബ്സ്ക്രിബ് ചെയൂ
Powertek Enterprise, No1 industrial machinery manufacturers in Kerala has a long history in the field of industrial machinery manufacturing. We have been leaders in the industrial